Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : On Air France Flight

Europe

എ​യ​ർ ഫ്രാ​ൻ​സ് വി​മാ​ന​ത്തി​ൽ സാ​ങ്കേ​തി​ക ത​ക​രാ​ർ: ഹാം​ബു​ർ​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ്

ഹാം​ബു​ർ​ഗ്: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് എ​യ​ർ ഫ്രാ​ൻ​സ് യാ​ത്രാ​വി​മാ​നം ജ​ർ​മ​നി​യി​ലെ ഹാം​ബു​ർ​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. വി​മാ​ന​ത്തിന്‍റെ​ അ​പ്ര​തീ​ക്ഷി​ത ലാ​ൻ​ഡിം​ഗി​നെ​ത്തു​ട​ർ​ന്ന് സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ഹാം​ബു​ർ​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം മ​ണി​ക്കൂ​റു​ക​ളോ​ളം പൂ​ർ​ണമാ​യി നി​ർ​ത്തി​വ​ച്ചു. ഇ​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ൺ​വേ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ്യോ​മ​ഗ​താ​ഗ​ത​വും പൂ​ർ​ണമാ​യി സ്തം​ഭി​ച്ചു.

യാ​ത്ര​യ്ക്കി​ടെ വി​മാ​ന​ത്തി​ൽ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പൈ​ല​റ്റ് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​ന് അ​നു​മ​തി തേ​ടു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ മു​ൻ​ക​രു​ത​ലാ​യി വ​ൻ അ​ഗ്നി​ര​ക്ഷാ സേ​ന​യും സു​ര​ക്ഷാ വി​ഭാ​ഗ​ങ്ങ​ളും സ​ജ്ജ​മാ​യി​രു​ന്നു​വെ​ങ്കി​ലും വി​മാ​നം റ​ൺ​വേ​യി​ൽ സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തു. യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും പൂ​ർ​ണ സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​ന് പി​ന്നാ​ലെ റ​ൺ​വേ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച​തോ​ടെ ഹാം​ബു​ർ​ഗി​ൽ നി​ന്നു​ള്ള നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ വൈ​കു​ക​യും ചി​ല സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

 ഹാം​ബു​ർ​ഗി​ലേ​ക്ക് എ​ത്തേ​ണ്ട പ​ല വി​മാ​ന​ങ്ങ​ളും സ​മീ​പ​ത്തെ മ​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ട്ടു. ടെ​ർ​മി​ന​ലു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

 ത​ക​രാ​റി​ലാ​യ വി​മാ​നം റ​ൺ​വേ​യി​ൽ നി​ന്ന് മാ​റ്റി സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ പൈ​ല​റ്റും വി​മാ​ന​ത്താ​വ​ള സു​ര​ക്ഷാ വി​ഭാ​ഗ​വും സ്വീ​ക​രി​ച്ച സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ വ​ലി​യൊ​രു അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

Latest News

Corehub Up